രാജീവ നയനേ നീയുറങ്ങൂ

രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (2)
ആയിരം ചുംബന സ്മൃതിസുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ
അധരത്തിൽ ചാർത്തി നീയുറങ്ങൂ
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ

എൻ പ്രേമഗാനത്തിൻ ഭാവം
നിൻ നീലക്കൺപീലിയായി (2)
എൻ കാവ്യശബ്ദാലങ്കാരം
നിൻ നാവിൽ കിളികൊഞ്ചലായി
നിൻ നാവിൽ കിളികൊഞ്ചലായി
ആരീരരോ ആരീരരോ
ആരീരരോ...ആരീരരോ
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ

ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോൽ
അഴകേ നിൻ കുളിർമാല ചൂടി
അരികത്തുറങ്ങാതിരിക്കാം
അരികത്തുറങ്ങാതിരിക്കാം
ആരീരരോ ആരീരരോ
ആരീരരോ...ആരീരരോ
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ
രാരീരരാരോ രാരിരരോ
രാരിരരാരോ രാരിരരോ

Dxl-9mfHA1g