താലോലം തീരാതെ

താലോലം തീരാതെ
മഴ മായുന്നു നോവോടെ..
ഇളമാൻ കിടാവിൻ താരാട്ടായ്
തെളിവാർന്ന നിലാവേ പോരാമോ

എന്നെന്നുമീ മലർ കൂടിനു കാവലായ്
ആകാശത്താരമായ് ഞാനുണരാം..
കുഞ്ഞിളം പൂങ്കവിൾ തേടുന്നൊരുമ്മയായ്
തേനോലും തെന്നലായ് ഞാനണയാം..
പാതിയിൽ മാഞ്ഞൊരാ പാട്ടൊന്നു മൂളിയും
കണ്ണീരിൻ തിരയായി ദൂരങ്ങൾ താണ്ടുവാൻ
ആനന്ദത്തോണികൾ നാമൊരുക്കും
 
തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തകതെയ്തെയ്തോം
തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തകതെയ്തെയ്തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalolam theerathe

Additional Info

Year: 
2017