ആലായാൽ തറ

തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം

തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം  
കുളത്തില്‍ ചെന്താമര വേണം..
കുളിച്ച് ചെന്നകം പൂകാന്‍ ചന്ദനം വേണം...
ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം

പൂവായാല്‍ മണം വേണം..  
പൂമാനായാല്‍ ഗുണം വേണം..
പൂവായാല്‍ മണം വേണം  
പൂമാനായാല്‍ ഗുണം വേണം..
പൂമാനിനി മാർകളായാൽ അടക്കം വേണം
പൂമാനിനി മാർകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ
കുലത്തിങ്കല്‍ സീത നല്ലൂ...
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ
കുലത്തിങ്കല്‍ സീത നല്ലൂ...
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്ക് ഭരതന്‍ നല്ലൂ
പറവാന്‍ പൈങ്കിളി നല്ലൂ
പടയ്ക്ക് ഭരതന്‍ നല്ലൂ
പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ...

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം

തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ 

Solo - World of Siva JukeBox | Dulquer Salmaan, Bejoy Nambiar | Trend Music