പച്ച തീയാണ് നീ
Music:
Lyricist:
Singer:
Film/album:
പച്ച തീയാണ് നീ തെച്ചിപ്പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്ത് ഒന്നായി പോയ് വേഗത്തിൽ
കത്തും കൽപ്പാറയെ കൊത്തി ഉളിയാലേ നീ
സ്വർഗ്ഗ സ്ത്രീയെന്ന പോൽ ശിൽപം തീർത്തീലയോ....
നീ മണ്ണിന്നും വെൺതാരക....
എൻ കൈ വന്ന പൂപ്പാലിക
കൈകൾ നാം ചേർക്കിൽ ചിറകാകുമേ
പുതുലോകങ്ങൾ ഉണ്ടാകുമേ.....
പച്ച തീയാണ് നീ തെച്ചിപ്പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്ത് ഒന്നായി പോയ് വേഗത്തിൽ.........
മാൻമിഴിയിതളോരം നാളുകള് കണ്ടു
മാമല ഒന്ന് കേറി വന്നിങ്ങ് ഞാൻ
ഹൃദയമിതിൽ ഉണ്ടെന്ന് നിൻ വരവാലേ കണ്ടൂ ഞാൻ
ഹൃദയം നിൻ പേർ ചൊല്ലീ തുടിക്കുന്നൂ
നീ എന്നും മണ്ണിന്നും വെൺതാരക
തോളിൽ വീഴുന്ന പൊൻ കന്യക
നമ്മൾ തോളോട് തോൾ ചേരുമ്പോൾ
എന്നിൽ മയിൽപ്പീലി പൂ ചൂടുമേ
പച്ച തീയാണ്...........തീർത്തീലയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pacha theeyanu nee
Additional Info
Year:
2015
ഗാനശാഖ: