മനോഹരീ മനോഹരീ
ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ് കരിമ്പ് നീരിൽ നീരിൽ
മയക്കി ഉരുക്കി വിളക്കി എടുത്ത് രാവിൽ.... രാവിൽ...
മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ മാറിൽ
മനോഹരീ...... മനോ ഹരീ.......
കള്ളി നിന്നെ ഉള്ളിനുള്ളിൽ സ്വർണ്ണച്ചെപ്പിൽ വച്ചൂ
എന്നെ തന്നെ തന്നു ഞാനെടീ
ഇന്ന് നിൻ യൗവ്വനത്തിൻ പൂമേനി ചുറ്റി
തേടി വന്ന നാഗമാണ് ഞാൻ....
ഒളിച്ചു മറച്ച നിധിക്ക് കൊതിക്കും തേടൽ... തേടൽ
ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞ് പോയി മെയ്യ് കരിമ്പ് നീരിൽ നീരിൽ
മേഘത്തുണ്ടുകൾ വെട്ടി പൂക്കൾ തീർത്തവളല്ലോ
വേറേ എന്തിന് വേറേ
മേനി പൂവേ കിള്ളി ഇക്കിളിയല്ലേ നിൻ കൂടെ
ശ്രീമംഗല ഗള ശംഖിൽ ആ സുന്ദരചാരുതകൾ
ഈ മന്മഥ ലയ സംഗം നിൻ പൂ മച്ചക സുഖമോ
അണക്കുവാൻ വാ
മനോഹരീ.....മനോഹരീ.....
ദേഹമെങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ചു പോയി
മോഹം കൊണ്ട് നീ തുടിച്ചു പോയി
ഒളിച്ചു മറച്ച നിധിക്ക് കൊതിക്കും തേടൽ തേടൽ
ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ് കരിമ്പ് നീരിൽ നീരിൽ