വത്സസൗമിത്രേ കുമാര

വത്സസൗമിത്രേ കുമാര നീ കേള്‍കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍

ദേഹാഭിമാനം നിമിത്തമായ് ഉണ്ടായ-
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ 
മാനസതാരില്‍ നിരൂപിച്ചതും - തവ 
ജ്നാനമില്ലായ്കെന്നറിക നീ ലക്ഷ്മണാ 

ഭോഗങ്ങള്‍ എല്ലാം ക്ഷണപ്രഭാ ചഞ്ചലം 
വേഗേന നഷ്ടമാം ആയുസ്സും ഓര്‍ക്കനീ 
രാഗാദി സന്കുലം ആയുള്ള സംസാരം 
ആകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ 

ക്രോധമൂലം മനസ്താപം ഉണ്ടായ് വരും 
ക്രോധമൂലം നൃണാ സംസാര ബന്ധനം 
ക്രോധമല്ലോ നിജ കര്മക്ഷയ വരം 
ക്രോധം പരിത്യജിക്കേണം ബുധജനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Valsa soumithre