മമ തരുണി സീതേ

 

മമ തരുണി സീതേ പുനരെവിടെ നീ പോയ്
അരികില്‍ മമ വാ വാ സകല ഗുണപൂര്‍ണ്ണേ
തവ മുഖ സരോജം തരളമിഴി കാണാ - 
ഞ്ഞഴല്‍ മനസ്സി പാരം പരമശിവശംഭോ

തുളസി നറുമുല്ലേ മൃദുല തനുവല്ലീ 
പരിലസിത ചില്ലി യുഗചലിതമല്ലീ
ലതകളുലകെല്ലാം അഴകിനൊടു വെല്ലും
അവളരികിലില്ലേ പരമശിവശംഭോ

അളിപടലമേകില്‍ ധവള ഗതിയെങ്ങോ
നളിനവദ നീയും നളിനമുഖിയെങ്ങോ
കിളികുയിലു കേകി കളവചനയെങ്ങോ
അഴല്‍ മനസ്സിപാരം പരമശിവശംഭോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mama tharuni seethe