മോഹിനി ഞാൻ
Music:
Lyricist:
Singer:
Film/album:
മോഹിനി ഞാന്‍ മോഹിനി ഞാന്‍
മോഹമേകി ലോകം വെല്ലും മോഹിനി ഞാന്‍
വന മോഹിനി ഞാന്‍
മിന്നല്‍ക്കൊടി ചിന്നുമെന്റെ പൊന്നൊളിയില്‍
ചിന്നും കുളിര്‍ച്ചന്ദ്രികയെന്‍ പുഞ്ചിരിയില്‍
(മോഹിനി ഞാന്‍....)
അന്നപ്പിടപോല്‍ നടന്നു ഞാന്‍ വരും നേരം
എന്നെക്കണ്ടു മയങ്ങാതെ ഇല്ലിനിയാരും
കണ്മിഴിയാലെ കവിതകളെഴുതും
കാല്‍ച്ചിലമ്പിന്‍ ഒലി ചിന്നും കാമിനി ഞാന്‍
(മോഹിനി ഞാന്‍....)
പോരൂ പോരുക നീ പൊന്‍ വരിവണ്ടേ
മലരിന്‍ മധുരിതമാം മധു നുകരണ്ടേ
വസന്തമെത്തി വനാന്തരത്തിന്‍
ഹൃദന്തം തുടിപ്പതും കണ്ടുമെല്ലെ
(മോഹിനി ഞാന്‍....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
mohini njan