താതന്‍ നീ മാതാവ് നീ
താതന്‍ നീ... മാതാവ് നീ....
സോദരന്‍ നീ.... എന്‍ രാമാ
നീയല്ലോ മമ ജീവന്‍
നിന്‍ ജീവനല്ലോ ഞാനും
നീയുമീ ഞാനും
രണ്ടായ് കാണ്മതില്ലല്ലോ നമ്മള്‍
നിന്നെ പിരിയുകിലാമോ - ഇഹ
മന്നിതിലുയിർ വാഴാൻ - രാമാ
നിന്നെ പിരിയുകിലാമോ - ഇഹ
മന്നിതിലുയിർ വാഴാൻ - രാമാ
നിന്നെ പിരിയുകിലാമോ
എൻ മുഖം ഒരു കുറി മങ്ങിക്കണ്ടാൽ
നിന്നുടെ മിഴിയിൽ നീരണിയും
എന്നുമെനിക്കു താപം തന്നാൽ
എങ്ങനെ വാഴും നാമിരു പേരും
നിന്നെ പിരിയുകിലാമോ - ഇഹ
മന്നിതിലുയിർ വാഴാൻ - രാമാ
നിന്നെ പിരിയുകിലാമോ
വത്സാ ലക്ഷ്മണാ നീയേ രാമനു
വാത്സല്യത്തിൻ പൂ൪ണ്ണതയാ൪ന്നു (2)
തൽസവിധത്തിൽ കാത്തു വസിക്കാൻ
തന്നീലല്ലോ ഭാഗ്യമെനിക്കും
നിന്നെ പിരിയുകിലാമോ - ഇഹ
മന്നിതിലുയിർ വാഴാൻ - രാമാ
നിന്നെ പിരിയുകിലാമോ
അമ്മ കയ൪ത്തോം അച്ഛൻ തുണയാം
അച്ഛനകന്നാൽ അഗ്രജനുണ്ടാം
അമ്മയും അച്ഛനും അഗ്രജനും പോയ്
ക൪മ്മം കെട്ടവൻ ആക്കീടരുതേ
രാമാ രാഘവാ... രാമാ രാഘവാ
രാമാ രാഘവാ... രാമാ രാഘവാ