നിന്നെ പിരിയുകിലാമോ

 

നിന്നെ പിരിയുകിലാമോ - ഇഹ
മന്നിതിലുയിര്‍ വാഴാന്‍ - രാമാ
നിന്നെ പിരിയുകിലാമോ 

എന്‍ മുഖം ഒരു കുറി മങ്ങിക്കണ്ടാല്‍
നിന്നുടെ മിഴിയില്‍ നീരണിയും - നീ
എന്നുമെനിയ്ക്കീ താപം തന്നാല്‍
എങ്ങനെ വാഴും നാമിരുപേരും

വത്സാ ലക്ഷ്മണാ നീയേ രാമനു
വാത്സല്യത്തിന്‍ പൂര്‍ണ്ണതയാര്‍ന്നു
തല്‍ സവിധത്തില്‍ കാത്തു വസിക്കാന്‍
തന്നീല്ലല്ലോ ഭാഗ്യം എനിയ്ക്കും

അമ്മ കയര്‍ത്തോം അച്ഛന്‍ തുണയാം
അച്ഛനകന്നാല്‍ അഗ്രജനുണ്ടാം
അമ്മയും അച്ഛനും അഗ്രജനും പോയ്
കര്‍മ്മം കെട്ടവന്‍ ആക്കീടരുതേ

രാമാ രാമാ വാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninne piriyukilaamo