സൂര്യവംശത്തിന്‍ പുകള്‍ക്കൊടി

 

സൂര്യവംശത്തിന്‍ പുകള്‍ക്കൊടി ചാര്‍ത്തിയ 
വീരനാം ഉത്തര കോസലേന്ദ്രന്‍ 
തന്‍ മന്ത്രിമാരുമായ് രാജസഭാന്തരം 
തന്നിലെഴുന്നള്ളി വാണിടുമ്പോള്‍
സന്തതിയില്ലാത്ത സന്താപംമാറ്റുവാന്‍
മന്ത്രിയായീടും സുമന്ത്രരോതി
തത്ര ദശരഥന്‍ ആജ്ഞ നല്‍കീടിനാന്‍
പുത്രകാമേഷ്ടി യാഗം നടത്തുവാന്‍

വിശ്വമുഖ്യമായ് യാഗം ചെയ്‌വാന്‍ 
ഋഷ്യശൃംഗമുനിയെഴുന്നള്ളി
ത്യാഗമമ്പൊടു തുടങ്ങി യഥാവിധി -
ആഗതരായ് പുരവാസികളും
ആമുനീന്ദ്രനുടെ സാമദാനമൊടു 
ഹോമധൂമവും പൊങ്ങിടവേ
ആ മഹാ മദിതയാഗ സമാപ്തിയില്‍ 
ഭൂമിനായകന്‍ പ്രാര്‍ത്ഥനപോല്‍
അര്‍ക്ക ദീപ്തിയോടുയര്‍ന്നു കരത്തില്‍ 
അഗ്നിദേവനൊരു പാത്രവുമായ്
അടിവണങ്ങുമാ ദശരഥമന്നവ-
രുളിയക്ഷണം മറയുകയായ്

നരപതി നല്‍കി കോസല കേകയ 
നന്ദിനിമാര്‍ക്കാപ്പായസവും
അര്‍ത്ഥമര്‍ത്ഥമതില്‍ നിന്നും നല്‍കി 
സുമിത്രയാള്‍ക്കുമവരന്നേരം
നാലു നന്ദനരെ നേടിനരേന്ദ്രന്‍ 
നാലു വേദവും ചേരുമ്പോള്‍
നാലു വേദവും ചേരുമ്പോള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Soorya vamshathin pukalkkodi