പോകുന്നിതാ നിൻ പ്രിയരാമന്‍

 

പോകുന്നിതാ നിന്‍ പ്രിയരാമന്‍ വനാന്തേ
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ (2)

നിന്നുടെ ദീപം മറയുകയായി
നിന്നുടെ ധര്‍മ്മം പിരിയുകയായി (2)
നിന്നുടെ ജീവിതസങ്കല്‍പ്പങ്ങള്‍
നിന്നെ വെടിഞ്ഞിതാ പോകുകയായി
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ

രാമന്‍ തിരുവടി കൈവെടിയുന്നീ -
രാജ്യം വെറുമൊരു കാടായീ
ആമലരടിയിണ പതിയും കാടുകള്‍
നാമണയേണ്ടും നാടായീ
പോവുക പോവുക നാം
പോവുക പോവുക നാം
പോവുക പോവുക നാം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pokunnitha nin priyaraman