വീണേ പാടുക പ്രിയതരമായ്

 

വീണേ പാടുക പ്രിയതരമായ് 
വീണേ പാടുക പ്രിയതരമായ് (2)

വേദന തിങ്ങും മാനവ ഹൃദയ - (2)
കഥകള്‍ പാടുക നീ പ്രിയതരമായ് (2)
പൊള്ളും കരളില്‍ മധുരസംഗീതം (2)
പകരുക പകരുക പ്രിയ തോഴീ ....
വീണേ പാടുക പ്രിയതരമായ്

പുഞ്ചിരി തൂകി പാടുമ്പോഴും (2)
എരിയുകയാണാ മാനസമെന്നും (2)
നെഞ്ചിനുള്ളിലൊരു തീമല നിന്നു - (2)
രാവും പകലും പുകയുകയാം...
വീണേ പാടുക പ്രിയതരമായ് (2)

ഒരുനാള്‍ തീമല പൊട്ടിത്തകരും (2)
ഒഴുകി വരും സഖീ ഭീകര ലാവാ (2)
വിരഹവേദനാ ജ്വാല പൊങ്ങും (2)
എല്ലാം എരിയും തകരും ..ആ.... .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veene paaduka priyatharamaai

Additional Info

Year: 
1960

അനുബന്ധവർത്തമാനം