പ്രജകളുണ്ടോ പ്രജകളുണ്ടോ

പ്രജകളുണ്ടോ പ്രജകളുണ്ടോ
രാജാവായ് ഞാനിരിക്കാം പ്രജകളുണ്ടോ

പ്രജകളുണ്ട്  പ്രജകളുണ്ട്
നമ്മളില്‍ ആരാണ് രാജാവ്

നീയല്ല ഞാനാണ് രാജാവ്
അല്ല നീയല്ല ഞാനാണ് രാജാവ്

കലഹം വേണ്ട കലഹം വേണ്ട
ഇരുപേരും രാജാവായിരുന്നു കൊള്ളിന്‍
പ്രജയില്ലാ നാട്ടില്‍ പേരില്ലാ കാട്ടില്‍
ഇരുപേരും രാജാവായിരുന്നു കൊള്ളിന്‍

പ്രജകളെ കണ്ടോ - മാനു മയില്
ഭയമാകുന്നുണ്ടോ - ആന കടുവാ
കടലു കലക്കും മീനു മുതല
കാടു കുലുക്കും സിംഹം കരടി

വരുവിന്‍ പ്രജകളേ സുഖമല്ലേ
മഴയില്ലേ വെയിലില്ലേ കാട്ടില്‍
വേട്ടയ്ക്കു പോകാം വേട്ടയ്ക്കു പോകാം
വരുവിന്‍ നമുക്കൊന്നിച്ചു വേട്ടയ്ക്കു പോകാം

കാടു ചുറ്റി നടക്കേണം
കരടിയെ പിടിക്കേണം
കടുവയെ മയക്കണം
ഹും ഹും

കാട്ടാന കിടക്കുന്ന കാട്ടാറില്‍ ചെന്നിറങ്ങി
നീന്തി നീന്തി കളിക്കേണം
ആ. ഹാ

ആശ്രമം കാനനം തല്ലിത്തകര്‍ക്കുന്നൊര -
ക്രമീവര്‍ഗ്ഗം വരുന്ന കണ്ടോ

ആരും വരട്ടെ ഗുരുവരന്‍ തന്നൊരീ
അമ്പു നമുക്കൊണ്ടു പേടിയെന്തേ

ദുഷ്ടതകാട്ടുവോരാരായിരുന്നാലും
വിട്ടയയ്ക്കില്ലീ കുശലവന്മാര്‍

ഓ കാട്ടു രാജാവേ കാട്ടു രാജാവേ
കാത്തിരിക്കുന്നമ്മയിങ്ങോട്ടോടിവന്നാട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prajakalundo prajakalundo

Additional Info

Year: 
1960

അനുബന്ധവർത്തമാനം