സീതേ ലോകമാതേ

Year: 
1960
Film/album: 
Seethe lokamathe
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

 

സീതേ .. ലോകമാതേ..
മണ്ണില്‍ മറഞ്ഞോ നീ ദേവീ
മണ്ണിന്‍ മകള്‍ നീ മണ്ണില്‍ മറഞ്ഞോ
മംഗളമാതാവേ
(മണ്ണിന്‍....) 

മറയാതെന്നും വാഴും - മാനവ 
ഹൃദയക്ഷേത്രത്തില്‍ 
നന്മതന്‍ ഉദയക്ഷേത്രത്തില്‍ 
ആത്മാവില്‍ നെയ്ത്തിരിവെച്ചമ്മേ
ആരാധിയ്ക്കും നിന്നെ 
(മണ്ണിന്‍....) 

യുഗങ്ങള്‍ നീന്തിക്കടന്നു നിന്‍ കഥ
നിലനില്‍ക്കും വൈദേഹീ
ഭാരതമെന്നും നിന്‍ തിരുനാമം 
പാടി ജപിക്കും തായേ
(മണ്ണിന്‍...)

ഭാരതമെന്നും നിന്‍ തിരുനാമം 
പാടി ജപിക്കും തായേ (2)
മംഗളമാതാവേ