ഉണ്ണിപിറന്നു ഉണ്ണിപിറന്നു

 

ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു. . . . 

ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു
അങ്ങ് കിഴക്കു ദിക്കില് പഴുക്ക -
പോലെയൊരുണ്ണിപിറന്നു (2)

എങ്ങിനെകിട്ടി എങ്ങിനെ കിട്ടി
സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി
നിനക്കിന്നലെ രാത്രി ഇത്തറ-
നല്ലൊരു സ്വര്‍ണ്ണക്കട്ടി (2)
നല്ല സ്വര്‍ണ്ണക്കട്ടി

മാനത്തൂന്നു വീണതാണോ
മാരിവില്ലുപൊഴിഞ്ഞതാണോ (2)
ഇന്നലെ രാത്തിരി എങ്ങിനെ കിട്ടി
ഈ സ്വര്‍ണ്ണക്കട്ടി 
നല്ല സ്വര്‍ണ്ണക്കട്ടി

ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു
അങ്ങ് കിഴക്കു ദിക്കില് പഴുക്ക -
പോലെയൊരുണ്ണിപിറന്നു 

പൂത്തിരിവെച്ച് വെള്ളവിരിച്ച്
തേനും തിനയും കാഴ്ചവെച്ച്
ഉണ്ണിയെക്കാണാന്‍ കൂടിയെല്ലാരും

പൂത്തിരിവെച്ച് വെള്ളവിരിച്ച്
തേനും തിനയും കാഴ്ചവെച്ച്
ഉണ്ണിയെക്കാണാന്‍ കൂടിയെല്ലാരും
പെറ്റമ്മ കുഞ്ഞിന് കുങ്കുമം പൂശി
ചുറ്റിനും നിന്നവര്‍ ചാമരം വീശി
മണ്ണിന്റെ മക്കളു സന്തോഷം -
കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി
(പെറ്റമ്മ.... )

പൂഞ്ചോലകള്‍ ശ്രുതിമീട്ടി 
പൂവല്ലികള്‍ തലയാട്ടി (2)
മണ്ണിന്റെ മക്കളു സന്തോഷം
കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി

ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു
അങ്ങ് കിഴക്കു ദിക്കില് പഴുക്ക -
പോലെയൊരുണ്ണിപിറന്നു 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Unni pirannu

Additional Info

Year: 
1960

അനുബന്ധവർത്തമാനം