ലങ്കയില്‍ വാണ സീതയിലെന്തോ

 

ലങ്കയില്‍ വാണ സീതയിലെന്തോ
ശങ്ക ജനങ്ങള്‍ പറഞ്ഞു
ശങ്ക ജനങ്ങള്‍ പറഞ്ഞു
രാജാ രാമന്‍ പ്രജകള്‍ക്കായ്തന്‍
റാണിയെ കാട്ടില്‍ വെടിഞ്ഞു
റാണിയെ കാട്ടില്‍ വെടിഞ്ഞു

പ്രാണപ്രിയയാം ജനകാത്മജയെ
കാണാതുള്ളു പിടഞ്ഞു
കാണാതുള്ളു പിടഞ്ഞു
ഊണുമുറക്കവുമില്ലാതെന്നും
ഹൃദയം നൊന്തു കരഞ്ഞു
ഹൃദയം നൊന്തു കരഞ്ഞു

പുഷ്പതല്പങ്ങള്‍ വെടിഞ്ഞു-
രഘുത്തമന്‍ ദര്‍ഭവിരിച്ചു കിടന്നു
നിത്യവും സീതാസ്മരണയ്ക്കു
മുന്നില്‍തന്‍ ചിത്തമര്‍പ്പിച്ചു കഴിഞ്ഞു

രാമനെ മാത്രം ധ്യാനിച്ചും - പ്രിയ
നാമം തന്നെ ജപിച്ചും (2)
രാമനിലെല്ലാം അര്‍പ്പിച്ചങ്ങനെ
ജാനകി കേണുകഴിഞ്ഞു
ജാനകി കേണുകഴിഞ്ഞു

പൂജാപുഷ്പമിറുത്തും - മാനിനു
പുല്ലുപറിച്ചു കൊടുത്തും
പുല്ലുപറിച്ചു കൊടുത്തും
ആശ്രമവാടി നനച്ചും - ജീവനില്‍
ആശനശിച്ചു വസിച്ചു
ആശനശിച്ചു വസിച്ചു

സ്വപ്നത്തിലെന്നും ശ്രീരാമനെക്കണ്ടവള്‍
ഞെട്ടിയുണര്‍ന്നെഴുന്നേല്‍ക്കും
ശൂന്യതയില്‍ നോക്കി കണ്ണീര്‍ പൊഴിച്ചങ്ങു
വീണ്ടും തളര്‍ന്നു കിടക്കും
ഈവിധം ദുഃഖിച്ചു വാഴുന്നകാലത്ത്
പാരമൊരമ്മയായ് തീര്‍ന്നു. . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lankayil vaana seethayilentho

Additional Info

Year: 
1960

അനുബന്ധവർത്തമാനം