കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം
കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം (2)
കാവ്യകലപോലെ ഭാരതഹൃദയത്തില്‍
ആ....
കാവ്യകലപോലെ ഭാരതഹൃദയത്തില്‍
തൂമധുരസം തൂകും കോമളരൂപം
കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം
വനിതയ്ക്കു പതിയാണു പരദേവത (2) - അവന്‍
കുടികൊള്ളും കുടിലാണു മാളികാ (2)
മന്നിനിതു ചൊല്ലിത്തന്നവള്‍ നീയല്ലോ
മംഗല്യകാരിണിയേ ജാനകീ
ധാനിരിധപമാധനി ധമഗ
ഗാമധ മഗരി സരിമാമ
രീഗസരിഗ മപധ പമധാനി
സാരിസനിധാനിധാധാ
രീഗസരി നിസരിഗമാമ
പാധനി ധാനിസ നീസരി
മാഗരി സരീസ നിധരിസനീ
ഭഗവതി ഭവകമല പദയുഗം തൊഴുതഖില
ദുരിതവും മറയുമിദം
കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanne nukaroo
Additional Info
Year:
1960
ഗാനശാഖ: