രാമരാജ്യത്തിന്റെ മേന്മകണ്ടോ

 

രാമരാജ്യത്തിന്റെ മേന്മകണ്ടോ
ആര്‍ക്കാനുമെങ്ങാനും അല്ലലുണ്ടോ
കള്ളവും കൊള്ളയും നാട്ടിലുണ്ടോ
നല്ലതല്ലാതൊരു കാര്യമുണ്ടോ (2)

പാട്ടുപാടും പറവകളും 
പൊട്ടിച്ചിരിക്കുമരുവികളും (2)
പച്ചയുടുപ്പിട്ടു നൃത്തം വയ്ക്കുന്ന
കൊച്ചുമലരണിക്കാടുകളും (2)
(രാമരാജ്യത്തിന്റെ ...)

വിളവില്ലാതൊരുവയലുണ്ടോ
കനിയില്ലാതൊരു മരമുണ്ടോ
പണിചെയ്യാതാരാനുമുണ്ടോ - മണ്ണില്‍ (2)
മണിമുത്തു വിളയുന്ന കണ്ടോ (2)

രോഗമില്ല ശോകമില്ല സുഖമാണെല്ലാം
ഏഴയില്ല ജന്മിയില്ല സമമാണെല്ലാം (2)
ആനന്ദം ആനന്ദം നാടെങ്ങും പരമാനന്ദം (2)
ആ...........

വേലയിറക്കുന്നോരില്ല 
വേലചെയ്താല്‍
കൂലികുറയ്ക്കുന്നോരില്ല
കൈത്തൊഴില്‍ ചെയ്യാന്‍ 
മാനം നടിക്കുന്നോരില്ല (2)
(രാമരാജ്യത്തിന്റെ. . )

ജീവിതത്തിന്നലകടലില്‍ 
നീങ്ങിടുമീ വഞ്ചികള്‍
മറിയുകില്ല തിരിയുകില്ല 
അണയുമൊരു തീരത്ത് (2)
ഓ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ramarajyathinte menma

Additional Info

Year: 
1960

അനുബന്ധവർത്തമാനം