മംഗളം നേരുക
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
സീമന്ത വേളയില്‍ ആശംസാമലര്‍മാല്യം ചാര്‍ത്തുക നാം
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
അമ്മയായി ജാനകീ അഖിലലോക നായകി
രാമരാജ്യ ഭാഗ്യദായകീ
സുഖദായകീ
രാമരാജ്യ ഭാഗ്യദായകീ
ഈ ശുഭദിനത്തിൽ
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
റാണിമാര്‍ക്കു റാണി നീ
നാണം കൊള്‍വതെന്തിനായ് ആ...
രാമപുത്രനമ്മയായി നീ
ജഗദംബ നീ
രാമപുത്രനമ്മയായി നീ
ഈ ശുഭദിനത്തിൽ
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
ആനന്ദ പൂഞ്ചോലയില്‍
ആറാടുന്നയോധ്യയില്‍
ആളുകളില്‍ ആരുമൊന്നുപോല്‍
ജയജാനകീ..
ആളുകളില്‍ ആരുമൊന്നുപോല്‍
ഈ ശുഭദിനത്തിൽ
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
സീമന്ത വേളയില്‍ ആശംസാമലര്‍മാല്യം ചാര്‍ത്തുക നാം
മംഗളം നേരുക സീതാദേവിക്കു
മംഗളം നേരുക നാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mangalam neruka
Additional Info
Year:
1960
ഗാനശാഖ: