പാട്ടുപാടിയുറക്കാം ഞാൻ

രാരിരാരോ രാരിരോ രാരിരാരോ രാരിരോ....

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 
കരളിന്റെ കാതലേ

നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ (2)
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈവന്നെടാ
വന്നെടാ...
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 
കരളിന്റെ കാതലേ

രാജാവായ് തീരും നീ ഒരു കാലമോമനേ (2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 
കരളിന്റെ കാതലേ
രാരിരാരോ രാരിരോ രാരിരാരോ രാരിരോ....
രാരിരാരോ രാരിരോ രാരിരാരോ രാരിരോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Paattupaadi Urakkaam Njaan

Additional Info

Year: 
1960

അനുബന്ധവർത്തമാനം