പോരുനീ പൊന്മയിലേ

 

പോരുനീ പൊന്മയിലേ
പോരുകെന്‍ കൊട്ടാരത്തില്‍ 
സര്‍വവിധ സൌഭാഗ്യത്തിന്‍ 
സമ്പന്ന റാണിയായി 
പോരുനീ പൊന്മയിലേ

മാപ്പുനല്‍കണം രാജന്‍ 
ഈ പുരുഷനെന്‍ തോഴന്‍ 
ഇല്ലഞാന്‍ കൈവിടില്ലീ
പുല്ലാങ്കുഴല്‍ ഭവാനായി
മാപ്പുനല്‍കണം രാജന്‍ 

കനകക്കിരീടമല്ലേ കൈവന്ന ഭാഗ്യമല്ലേ
കരയാതെ കരയാതെ റാണീ (2)
മധുമാസരാക്കുയിലിന്‍ മണിവീണ കേള്‍പ്പതില്ലെ (2)
ചിരിതൂകി വിളയാടുനീ
കരയാതെ കരയാതെ റാണീ (2)

സുരലോകവാസവും എനിക്കുവേണ്ട
ഈ സുന്ദരമന്ദിരവും എനിക്കുവേണ്ട
മാമകജീവന്റെ ജീവനാം തോഴനുമാ
മായാമുരളിയും ഇല്ലെന്നാകില്‍ 
മായാമുരളിയും ഇല്ലെന്നാകില്‍ 

ഇല്ലാ വരില്ലിനി നൃത്തവും ഗാനവും
ഉല്ലാസവും എന്റെ കൊച്ചു കരളിതില്‍ 
കണ്ണുകാണാത്ത നിന്‍‌കാല്‍ക്കല്‍ വിട്ടേച്ചെന്‍ 
എന്റെ പൊന്നിന്‍മുരളി ഒടിഞ്ഞു തകര്‍ന്നുപോയ്
അള്ളാ..........

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poroo nee ponmayile

Additional Info

Year: 
1960

അനുബന്ധവർത്തമാനം