അപ്പം തിന്നാൻ തപ്പുകൊട്ട്
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട് (2)
പൂവിനെ വണ്ടിനാൽ തപ്പിനു തംബുരു
പുന്നാരം പാടീ തപ്പുകൊട്ട് (2)
പുന്നാരം പാടീ തപ്പുകൊട്ട്
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്
കിങ്ങിണി കെട്ടിയ പിച്ചകം തുള്ളുമ്പോൾ
ചേങ്ങില മുട്ടി തപ്പുകൊട്ട്
ചൂളം വിളിക്കണ കുഞ്ഞിക്കുയിലിനു
താളം പിടിക്കാൻ തപ്പുകൊട്ട്
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്
കയ്യിൽ കിടക്കണ കല്ലുവള രണ്ടും
കൊഞ്ചിക്കിലുങ്ങാൻ തപ്പുകൊട്ട്
ചെല്ലക്കിനാവിൻ ചിറകടി പോലെ
മെല്ലേ മെല്ലേ തപ്പുകൊട്ട്
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്
തപ്പും കൊട്ടിത്തരിവളയും പൊട്ടി
തങ്കക്കയ്യുകൾ നൊന്തുപോയാൽ
കയ്യിൽ നിറച്ചും കുഞ്ഞിനു കിട്ടും
കാരോലപ്പം നെയ്യപ്പം (2)
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Appam thinnaan thappukottu