തള്ളാനും കൊള്ളാനും നീയാരു മൂഢാ

 

തള്ളാനും കൊള്ളാനും നീയാരുമൂഢാ
വല്ലാത്ത വ്യാമോഹമല്ലോ മനസ്സില്‍ 
വേണ്ട വേണ്ട വിഷാദം സഹോദരീ

അല്ലാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും (2)
മരുഭൂവില്‍ പാ‍ന്ഥനു തണലാകുമള്ളാ
ഇണപോയ കുരുവിക്കും തുണയാകുമള്ളാ
അല്ലാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും

മുത്തുനബി മുഹമ്മദ് മുസ്തഫാ മുന്നം
മെക്കായില്‍ ജന്മമെടുത്ത നാളില്‍ 
പിതാവബ്ദുള്ള മണ്മറഞ്ഞു
മാതാവാമിനയും വേര്‍പിരിഞ്ഞു
അല്ലാഹുവിന്‍ കല്‍പ്പനയായ്
ഹലിമാവിൽ കണ്മണിയായ്

അബൂതാലിബിന്‍ പോറ്റുപൊന്മകനായ്
വളര്‍ന്നതുപോലേ. . . 
കൈവന്ന നിന്‍ കുഞ്ഞു കനിയായ് വളരാന്‍ 
കനിവോടെ വഴികാട്ടും കരുണാസ്വരൂപന്‍ 
മാതാപിതാക്കള്‍ക്കും ആദിപിതാവാം
ആധാരമാ റസൂലല്ലാഹുവല്ലോ

അല്ലാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thallaanum kollaanum