കഥ പറയാമെൻ കഥ പറയാം
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം (2)
കാലക്കടലിൻ തീരത്തിലൊരു നാൾ
കളിയാടീയിരു ഹൃദയങ്ങൾ (2)
മധുരിത ജീവിതാശകളാലേ
മൺകോട്ട കെട്ടീ ഹൃദയങ്ങൾ (2)
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം
കണ്ണീർ കുടിച്ചാൽ കൊതി തീരാത്തൊരു
ദുർവിധി ഒരുനാളിതു കണ്ടൂ (2)
തകർന്നു കോട്ടകൾ തകർന്നു സർവ്വം
തള്ളിവരും കടൽത്തിരയാലേ (2)
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം
വേർപിരിഞ്ഞുപോയ് ഉയിരുകൾ രണ്ടും
വേദന തന്നുടെ പ്രളയത്തിൽ
തേങ്ങുക തേങ്ങുക തെക്കൻകാറ്റേ
തേങ്ങുക നീയെൻ പൂമ്പാറ്റേ (2)
കഥ പറയാമെൻ കഥ പറയാം
കണ്ണീരിലെഴുതിയ കഥ പറയാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadha parayaamen kadha
Additional Info
ഗാനശാഖ: