വെളിക്കു കാണുമ്പം
വെളിക്കുകാണുമ്പം നിനക്ക് -
ഞാനൊരു പരുക്കന്‍ മുള്ളുള്ള മുരിക്ക് (2)
കളിയല്ലെന്നുടെ കരള്‍ തുറക്കുമ്പം
കരിക്കു നല്ലൊരു കരിക്ക് (2)
പറകയല്ല ഞാന്‍ കള്ളം -
തുറന്നു നോക്കുകെന്നുള്ളം (2)
നിറച്ചുമുണ്ടെടീ നിനക്കു മോന്തുവാന്‍
മധുരച്ചക്കര വെള്ളം (2)
പയുത്തമാങ്ങതന്‍
മുയുത്തൊരണ്ടിയില്‍
ഇരിക്കും വണ്ടിനെപ്പോലെ (2)
മനസ്സിനുള്ളിലെ നിനവില്‍ക്കേറി നീ
കരണ്ടുതിന്നണ് ബാലേ (2)
ചവറ്റിലക്കിളിപോലെ
ചിലക്കയാണു ഞാന്‍ മോളേ (2)
കറപ്പു തിന്നണ പതിവുമുട്ടിയ
കാസരോഗിയെപ്പോലെ (2)
വയനാട്ടില്‍ പോയ് വിറച്ചുതുള്ളണ
പനിപിടിച്ചപോല്‍ പൊന്നെ (2)
വയസ്സുകാലത്തിലെനിക്കു നിന്നില്
മോഹം വന്നുപോയ് പെണ്ണേ (2)
മാറണമെന്റെ ശീട്ട് - മരുന്നു നിന്റെ വാക്ക്
തലകുലുക്കെടിയുടനെ കല്യാണ
ക്കുറികുറിക്കണമെനിക്ക് (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Velikku kaanumbam
Additional Info
ഗാനശാഖ: