കുയിലേ കുയിലേ

 

കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ
കാട്ടുമലരേ കവിളിനു കുങ്കുമമെവിടെ
എൻ കിങ്ങിണിയെവിടെ
കിനാവു തന്നുടെ സാമ്രാജ്യത്തിൽ
കിരീടധാരണമായി (2)
കുയിലേ കുയിലേ കുയിലെവിടെ

കുയിലിനു പാടാൻ ഇണ വേണം തുണ വേണം
കളകളമുയരും വനനദിതൻ ശ്രുതി വേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തൻ -
പ്രേമതരളിത ഗാനം
(കിനാവു....)

പോരു നീ പൊന്മയിലേ
പോരുകെൻ കൊട്ടാരത്തിൽ
സർവവിധ സൗഭാഗ്യത്തിൻ
സമ്പന്നറാണിയായി
പോരു നീ പൊന്മയിലേ

മാപ്പുനൽകണം രാജൻ  ഈ പുരുഷനെൻ തോഴൻ
ഇല്ല ഞാൻ കൈവിടില്ലീ പുല്ലാങ്കുഴൽ ഭവാനായി
മാപ്പു നൽകണം രാജൻ

സുരലോകവാസവും എനിക്കു വേണ്ട - ഈ
സുന്ദരമന്ദിരവും എനിക്കു വേണ്ടാ 
സുരലോകവാസവും എനിക്കു വേണ്ട

മാമകജീവന്റെ ജീവനാം തോഴനുമാ -
മായാമുരളിയും ഉണ്ടെന്നാകിൽ
മായാമുരളിയും ഉണ്ടെന്നാകിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuyile kuyile