പുത്തനിലഞ്ഞിക്ക് (വേർഷൻ 2)

hasthe hasathe zindagi sawaare
khush rehna hamesha bas yahi chahthe hei hum(2)

പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി 
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ
കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ ..
മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത്  നോക്കാതെ.. നിന്റെ പൂമിഴി പൂട്ടാതെ

പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി 
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ
ഓഹോ ..ഓഹോ ..ഓഹോ ..

കഞ്ചകപ്പൂമാരനെ കാണാൻ
നെഞ്ചുലഞ്ഞു നിന്നു നീ..
കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര
താനേ പൂചൊരിയും.. ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
രാവിൽ വന്നണയും പനിമതി പാലൊളി നീ
നാളെ നിന്നറയിൽ കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും
മറിമാനേ ഇളമാനേ മണിമുത്തേ
വരു പൊന്നേ തേനേ..
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ..

പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി 
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ

തനതന തന ..
ഏഴുനില പന്തലിനുള്ളിൽ.. കേഴമാനായ് ചെല്ലു നീ
ഖൽബിലുള്ള കറുകനൽകാനായ്..
നിന്നരികിൽ വന്നൊരാൾ
പീലിക്കാർമുടിയിൽ കസവണിമക്കനയോ
ഏറും പൂതിങ്കളോ.. കളിചിരി ഇക്കിളിയോ
ഓ നാളെ നിന്നരികിൽ കനവിൻ തോണി വരും
ഓരോ കുമ്പിളിലും.. ഏറെ തേൻ നിറയും
മറിമാനേ ഇളമാനേ മണിമുത്തേ
വരു പൊന്നേ തേനേ..
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത് നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ..

പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെയീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി 
മാണിക്യ കണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്ത് നോക്കാതെ ..നിന്റെ പൂമിഴി പൂട്ടാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthanilanjikk

Additional Info

അനുബന്ധവർത്തമാനം