വാഹിദ വാഹിദ (f)

അല്ലാഹു ..അല്ലാഹു ..അല്ലാഹു ..
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ
ആരുടെ.. ഖൽബിലെ ഹൂറി നീ വാഹിദാ..
മാരനെ തേടിയോ മാൻമിഴി വാഹിദാ..
ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാ
ഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യില് മൈലാഞ്ചി അണിഞ്ഞു വാ

ഓ അരുമയായ്.. ഗസലുകൾ വിരിയുമീ രാത്രിയിൽ
അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ..
അണിയുവാൻ പുടവയായ് നറുനിലാവിഴകളോ..
പനിമതീ ഇനിയവൻ കവരുമീ പരിഭവം..
ദാഹവും മോഹവും കവിയുമീ മിഴികളിൽ..
ഉണരുമോ നീർകണം ലഹരിയായ് വാഹിദാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്

ഓ സുറുമയാൽ എഴുതുമാ.. മിഴിയിലെ കവിതയിൽ
ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ..
ആയിരം രാവിലെ പരിമളം നുകരുവാൻ..
ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാ
താലിയും മാലയും കാഞ്ചിയും വളകളും..
ഉലയവേ അവനെ നീ പുണരുമോ വാഹിദാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്
അല്ലാഹു ..അല്ലാഹു ..അല്ലാഹു ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vahida vahida

Additional Info

അനുബന്ധവർത്തമാനം