പൂവിൻ കുരുന്നു മെയ്യിൽ

പൂവിൻ കുരുന്നുമെയ്യിൽ നോവിൻ വിരൽ തലോടി
കാറ്റിൻ വരണ്ട കൈകൾ കാവിൽ വിമൂകമാടി
ഏതോ വിഷാദമോടേ തേങ്ങീ നിലാവു ദൂരേ
പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ
മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണു ചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ
(പൂവിൻ കുരുന്നു...)

പൂവമ്പ്‌ കൊള്ളേണ്ടൊരീനാളിലോ
പൂത്താലമാകേണ്ടൊരീ നെഞ്ചിലോ
പൂക്കാലമുണ്ടായൊരീ കണ്ണിലോ
പൂത്തുമ്പി ചേരേണ്ടൊരീ മാറിലോ
കാണാതെ വന്നൊരീ വേടനെയ്യുമീ അമ്പ്‌ കൊണ്ടതെന്തേ
തോരാതെ പെയ്യുമീ കണ്ണുനീരിലെ കാവ്യമായതെന്തേ
നാട്ടുതത്ത നീ കണ്ടോ കണ്ടോ
കാട്ടുമൈന നീ കേട്ടോ കേട്ടോ
പാട്ടു പാടുമീ കൂട്ടുകാരനോ നല്ല കാലമല്ലേ
ഇത്‌ നല്ല കാലമല്ലേ
(പൂവിൻ കുരുന്നു...)

മയിലാട്ടമില്ലാത്തൊരീ വീഥിയിൽ
മയിലാഞ്ചി വാടുന്നൊരീ വേളയിൽ
മാൻപേട വിങ്ങുന്നൊരീ വീഥിയിൽ
മൈക്കണ്ണി കേഴുന്നൊരീ മേടയിൽ
പാടുന്ന പാട്ടിലെ ഈണമാകെയും ശോകമായതെന്തേ
ചേരാത്ത മാനസം ചേർന്നിണങ്ങുവാൻ നേരമായതെന്തേ
പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ
(പൂവിൻ കുരുന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovin Kurunnu Meyyil

Additional Info

Year: 
2008