കണ്ണും ചിമ്മി താരം ചൊല്ലി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കണ്ണും ചിമ്മി താരം ചൊല്ലി
ഹേയ്‌ കടലിനെ കണ്ടോ കണ്ടോ
കണ്ണും ചിമ്മി താരം ചൊല്ലി
കടലിനെ കണ്ടോ കണ്ടോ
കണ്ണാടി പോലെ നീ സ്റ്റൈലല്ലേ
നീലകണ്ണാടി പോലെ നീ സ്റ്റൈലല്ലേ

കടലല പുണരണ കര സ്റ്റൈല്‌ ഹാ
കരയില്‌ വിതറണ നുര സ്റ്റൈല്‌ ഹാ
നുരയില്‌ വിരിയണ ചിരി സ്റ്റൈല്‌ ഹാ
ചിരിയില്‌ നിറയണ കള സ്റ്റൈല്‌
ഈ രാവിൽ നമ്മൾ ഒന്നായേതോ നൈറ്റിംഗലായ്‌ പാടാമെങ്കിൽ സ്റ്റൈല്‌
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ...

മുന്തിരിയിൽ കുതിരും വീഞ്ഞഴകോ ചുണ്ടിൽ
മിനുമിനുക്കും സ്റ്റൈല്‌ കിലുകിലുക്കും സ്റ്റൈല്‌
തേൻകനിയോ നിറയും ചില്ലകളിൽ നമ്മൾ
ചിറകൊരുങ്ങും സ്റ്റൈല്‌ പറപറക്കും സ്റ്റൈല്‌
എന്നുള്ളിൽ നിൻ പുഞ്ചിരിയോ കൊഞ്ചും സ്റ്റൈല്‌
നിൻ താന്തോന്നി കുറുമ്പിലുണ്ട്‌ സ്റ്റൈല്‌ സ്റ്റൈല്‌
വേനൽ കനലാളിയാൽ ഈറൻ തണലാണു നീ
വേനൽകനലകലെയകലെ ഈറൻ തണലരികെയരികെ
കണ്ണീരില്ലാകാലം സ്റ്റൈലല്ലേ ചങ്ങാതീ പറയൂല്ലേ
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ...

അന്തിവെയിൽ ഇരുളിൽ പോയ്‌ മറയേ നമ്മൾ
തിരി തെളിക്കും സ്റ്റൈല്‌ മനമിളക്കും സ്റ്റൈല്‌
പൂങ്കനവിൽ വിടരും പൊന്നഴകോ മുന്നിൽ
കണിയൊരുക്കും സ്റ്റൈല്‌ കതിരിളക്കും സ്റ്റൈല്‌
പൂനുള്ളും നിൻ കൈവിരലോ കാണാൻ സ്റ്റൈല്‌
നിൻ കള്ളകണ്ണെറിവിനുണ്ട്‌ സ്റ്റൈല്‌ സ്റ്റൈല്‌
മഞ്ഞിൻമഴപോലേ നീ പെയ്യും കുളിരായ്‌ നീ
മഞ്ഞിൻമഴ നിറയേ നിറയേ പെയ്യും കുളിരൊഴുകി ഒഴുകി
മെയ്യിൽ താനേ ചേരും സ്റ്റൈലല്ലേ പൂമുല്ലേ പറയൂല്ലേ
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ (2)
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ...