ജറുസലേമിലെ പൂ പോലെ

എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌ (2)

ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌
പുലരിമഞ്ഞിലെ മാലാഖേ കുളിര്‌ കോരി നീ വന്നില്ലേ
ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര്‌ കോരി നീ വന്നില്ലേ
മനസ്സിലസ്ഥികൾ കായ്ക്കും നേരം സമ്മതം മെല്ലെ തന്നില്ലേ
മധുരമൊട്ടുകൾ നുള്ളി നിന്നപെണ്ണേ അതിമധുര തേനില്ലേ
എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌
(ജറുസലേമിലെ..)

തളയുടെ താളം കയ്യിൽ വളയുടെ മേളം
കളകളനാദം കാതിൽ കിളിയുടെ ഗീതം
കേട്ടു കേട്ടു പോരാമോ പടവിറങ്ങി നീ വീശാമോ ഓഹോ
പാട്ടിലിന്നു കൂടാമോ തൊടിയിലൂടെ നീ പായാമോ
ദൂരേ നിന്നും ഓടിവന്ന പൂങ്കാറ്റേ ഓ ഓ
കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ
കല്യാണിരാഗം തത്തേ മൂളുകില്ലേ
കളവാണികളേ കുഴലൂതിവരൂ
സുരസുന്ദരിമാരുടെ തോഴികളേ
എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌ (2)
(ജറുസലേമിലെ..)

തകിലടിതാനേ നെഞ്ചിൽ പെരുകണതെന്തേ
മധുവിധുരാഗം ചുണ്ടിൽ പടരണതെന്തേ
മീട്ടിയൊന്നു കൂടാമോ മതിമറന്നു കൈനീട്ടാമോ ഓഹോ
കൂട്ടുകാരിയാകാമോ കുടവിരിഞ്ഞപോലാടാമോ
ഉള്ളിലുള്ളചിപ്പിതന്ന മുത്തേ നീ ഓ ഓ
ഹണിപോലേ നീയോ സ്വീറ്റീ ഹരമാണെന്നാലും നോട്ടി
ഹണിമൂണിൻ കനവോ നെയ്യും നീ ബ്യൂട്ടി
വരവല്ലകി നീ സ്വരവല്ലകി നീ
സുരതന്തിയിലുള്ളൊരു സിംഫണി നീ
എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌ (2)
(ജറുസലേമിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jerusalemile Poo Pole

Additional Info

Year: 
2008