പൂവേ പൊന്നാമ്പൽപ്പൂവേ
പൂവേ പൊന്നാമ്പൽപ്പൂവേ
മാനേ മറിമാൻമിഴിയാളേ
കളിവള്ളം തുഴയുമ്പോൾ
കളിവാക്കൊന്നുരിയാടാൻ
കനവെല്ലാം പൂക്കുമ്പോൾ
പാട്ടൊന്നു പാടാം
പൂവേ പൊന്നാമ്പൽപ്പൂവേ
മാനേ മറിമാൻമിഴിയാളേ
കാവൂട്ടും കളിയും കാണാം
കരിമഷിയും വളയും വാങ്ങാം
മങ്കൊമ്പിൽ ഗരുഡൻതൂക്കം കണ്ടു വന്നീടാം(2 )
നിറതിങ്കളുദിച്ചൊരു രാത്രിയിലുത്സവമേളം
ഈ നീലനിലാവിലെ മഞ്ഞണിയും മധുമാസം
ഓ ഓ ഓ
പൂവേ പൊന്നാമ്പൽപ്പൂവേ
മാനേ മറിമാൻമിഴിയാളേ
കതിരാടും പാടം കാണാം
കിളിപാടും കൊഞ്ചൽ കേൾക്കാം
കാറ്റോടും കായൽത്തീരം കണ്ടു വന്നീടാം(2 )
വിരിവെച്ചൊരു പാടം കൊയ്തുനിറച്ചത് സ്വർണ്ണം
കണിവെള്ളരി കണ്ടു നിറഞ്ഞതുപോലെൻ ഉള്ളം
ഓ ഓ ഓ
(പൂവേ പൊന്നാമ്പൽപ്പൂവേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poove ponnambal poove
Additional Info
Year:
2013
ഗാനശാഖ: