വടക്കിനി പൂമുഖത്തന്നൊരിക്കൽ

Year: 
2013
Film/album: 
vadakkini poomikhathannorikkal
0
No votes yet

വടക്കിനി പൂമുഖത്തന്നൊരിക്കൽ
ഞാൻ ഇടംവലം നോക്കാതെ കാത്തു നിന്നു (2 )
കാണാതെ വന്നു കണ്ണൊന്നു പൊത്തി
മെല്ലെ മെല്ലെ മെയ് തഴുകി
ആരും ആരും കാണാതെ
വടക്കിനി പൂമുഖത്തന്നൊരിക്കൽ
ഞാൻ ഇടം വലം നോക്കാതെ കാത്തു നിന്നു

മഞ്ഞൾ‌ക്കുറി തൊട്ട് ആയില്യം വന്നാൽ
ആടും നാഗം മനസ്സ് 
പുള്ളോർക്കുടത്തിൽ പാട്ടൊന്നുണർന്നാൽ
താളം തുള്ളും മനസ്സ്
മൂർദ്ധാവിൽ ഒരു ചുംബനം
നിന്നെ ഞാനറിഞ്ഞൂ
ആഹാ ആഹാ ആഹാ
ങൂഹും ഉഹും ഉഹും
വടക്കിനി പൂമുഖത്തന്നൊരിക്കൽ
ഞാൻ ഇടം വലം നോക്കാതെ കാത്തു നിന്നു

കള്ളൻ അവൻ വന്നു കിന്നാരം മെല്ലെ
കാതിൽ മൂളും രാത്രി
ആഹഹാ ആഹഹാ ഓഹോ ഓഹോ ഓഹോ
കൊഞ്ചും മൊഴിയിൽ ഊറും ചിരിയിൽ
എന്തേ ഇന്നീ നാണം
ആരാരും അറിയാതെ നമ്മൾ ഒന്നായി
ആഹാ ആഹാ ആഹാ
ഓ ഓഹോ ഓഹോ ഓഹോഹോ

വടക്കിനി പൂമുഖത്തന്നൊരിക്കൽ
ഞാൻ ഇടംവലം നോക്കാതെ കാത്തു നിന്നു
കാണാതെ വന്നു കണ്ണൊന്നു പൊത്തി
മെല്ലെ മെല്ലെ മെയ് തഴുകി
ആരും ആരും കാണാതെ
വടക്കിനി പൂമുഖത്തന്നൊരിക്കൽ
ഞാൻ ഇടം വലം നോക്കാതെ കാത്തു നിന്നു (2)

CN8hMFKbJws