നിറമിയന്ന വാനമേ

നിറമിയന്ന വാനമേ
വിജനമായ തീരമേ
ആളൊഴിഞ്ഞ കടവിൽ ഞാൻ
ഏകനായി
കിളിയൊഴിഞ്ഞ കൂടോ ഇന്ന്
മൂകമായി
(നിറമിയന്ന വാനമേ)

തിരയൊഴിഞ്ഞൊരീ കടവിൽ
താമരകൾ വിരിയില്ലേ
മനസ്സിന്റെ ഇരുൾമാളത്തിൽ
ദീപങ്ങൾ തെളിയില്ലേ
ഇനിയേതു രാഗം പാടണം
പൂമാരി പെയ്തിടാൻ
ഇനിയേതു വീഥി പോകണം
പൂവാടി കണ്ടിടാൻ
(നിറമിയന്ന വാനമേ)

ഒളി കാണാൻ നീട്ടിയ ദീപം
ഇടനെഞ്ചിൽ കനലുകളായി
തെളിമാനം ചാർത്തിയ മഴവിൽ
എന്നുള്ളിൽ കരിമുകിലായ്
ഇനിയെത്ര കാലം മണ്ണിൽ
കരിനിഴൽ കളം വരയ്ക്കും
ഇനിയെത്ര കാലം നോവിൻ
ചിതയിൽ മനമെരിഞ്ഞിടും
(നിറമിയന്ന വാനമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niramiyanna vaname