വിഷുക്കിളീ കണിപ്പൂ

വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ  (വിഷുക്കിളീ)

മുളം കാട്ടിലൊരീണം മൂളുന്നതാരോ
ഇളം തെന്നലോ സാക്ഷാൽ കണ്ണൻ
വിരഹാദ്രമായ് യമുനാ പുളിനം നീളേ
വനമാലി തൻ മുരളീ ഹൃദയം തേങ്ങി
യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ്  (വിഷുക്കിളീ)

മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെ
മദം തുള്ളി നിൻ മോഹം എന്തേ പാടീ
കുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോ
അലച്ചാത്തിലൂടണയും ഒരു നീർക്കിളിയോ
വനജ്യോത്സ്ന തൻ തോഴിയോ
സഖിയതാരു നീ   (വിഷുക്കിളീ)