അനുരാഗിണീ നിനക്കടയാളമായ്ത്തന്ന

Year: 
2012
Anuraaginii ninakkadayaalamaay thanna
0
No votes yet

അനുരാഗിണീ നിനക്കടയാളമായ്ത്തന്ന

കനകാംഗുലീയം കളഞ്ഞു പോയോ

എവിടെയോ വെച്ചു മറന്ന തൻ മാണിക്യം

തിരയുന്ന നാഗമായ് അലയുന്നു ഞാൻ  (അനുരാഗിണീ)

 

സുകൃതിനീ സുകൃതിനീ നിൻ പ്രേമവല്ലരി

എന്തിനീ വികൃതമാം മുൾമരത്തിൽ പടർന്നൂ  (സുകൃതിനീ)

അപരാധി ഞാൻ നിന്റെ ആത്മലാവണ്യത്തെ

അറിയാതെ നിന്നെ വെടിഞ്ഞവൻ ഞാൻ

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ

വരവേൽക്കാനേതഭിജാത പുഷ്പം  (അനുരാഗിണീ)

 

മധുരമാം നാദങ്ങൾ കേൾക്കുമിടങ്ങളിൽ

മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ  (മധുരമാം)

ഒരു വനപുഷ്പത്തിൻ മദകര സൗന്ദര്യം

ഒഴുകി വരും വഴി ഞാനലഞ്ഞൂ

എവിടെ നീ സൗന്ദര്യ ദേവതേ  (എവിടെ)

നിന്നെ ഞാൻ തിരയുകയാണീ അനന്തതയിൽ

തിരയുകയാണീ അനന്തതയിൽ