നിശാസുരഭീ
നിശാസുരഭീ നിശാസുരഭീ
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്
പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ
കൊഴിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയും ഇരു തിരി നാം (നിശാസുരഭീ)
ഒരു കുഞ്ഞുവീണ ചാർത്തും
ഇരുതന്ത്രിയല്ലീ നമ്മൾ
പ്രണയാർദ്രഗീതമാവാൻ ഇണ ചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയോരരയന്നമായ് (നിശാസുരഭീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nishaasurabhee
Additional Info
Year:
2012
ഗാനശാഖ: