ബാലസുബ്രഹ്മണ്യസ്വാമീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ബാലസുബ്രഹ്മണ്യസ്വാമീ പ്രണാമം

താരകബ്രഹ്മമേ നമസ്കാരം

ചെറിയനാട്ടിൽ വാണരുളും നീ

വിളയാടൂ അവിരാമം, മനസിൽ

വിളയാടൂ അവിരാമം.....    (ബാല)

 

ഉദയസൂര്യൻ കിരണാംഗുലിയാൽ

സിന്ദൂരക്കുറി ചാർത്തുമ്പോൾ (2)

അമ്പലപ്രാവുകൾ നാമം ജപിക്കയായ്‌

സ്കാന്ദപുരാണപ്രകാരം, ദിനവും

സ്കാന്ദപുരാണപ്രകാരം...   (ബാല)

 

ചന്ദനചന്ദ്രികച്ചാർത്തിനുരാവിൽ

ഇന്ദുമരാളം കാത്തുനിൽക്കേ (2)

ഗന്ധർവ്വമാരുതൻ ശ്രുതിമീട്ടുകയായ്‌

കീർത്തനഗംഗാപ്രവാഹം, മധുരം

കീർത്തനഗംഗാപ്രവാഹം....   (ബാല)