വസന്തം

വസന്തം വന്നുനിൻ കിളിവാതിലിൽ ഒരു സ്വർണ ശലഭമായ് 
വസന്തം നിന്റെയങ്കണവാടിയിൽ ഒരു വർണ്ണ മുകുളമായ് 
നിമിഷ മലർത്തുമ്പികൾതൻ...ചിറകടിയിൽ സംഗീതം 
ഹൃദയം രാഗസാന്ദ്രമായ് സ്വരരാഗസാന്ദ്രമായ്...
(വസന്തം.....മുകുളമായ് ) 

പാടുക നീയെൻ്റെ  മൺവിപഞ്ചികെ...പാടുക നീയെൻ്റെ  ഓമൽശാരികേ (2)
ഗാനവീചിയിൽ അനുരാഗസൗരഭം ഏതു പൂവിലെ ഏതു പൂവിലെ...
ദേവീ നിൻ്റെ ഹൃദയ പാരിജാത സൗരഭം...
(വസന്തം.....മുകുളമായ് )

പാതിരയായ് കൺതുറന്നിരുന്നിനീ... മേദിനി നീ കാണ്മതെതോരു സ്വപ്നമോ (2)
വന്നണഞ്ഞിതാ ഋതു മന്നവൻ സഖീ...എന്തുനൽകുവാൻ കാഴ്ച്ച വയ്ക്കുവാൻ 
ദേവീ നിൻ്റെ പ്രണയരാഗ രഞ്ജിനീലയം... 

വസന്തം വന്നുനിൻ കിളിവാതിലിൽ ഒരു സ്വർണ ശലഭമായ് 
വസന്തം നിന്റെയങ്കണവാടിയിൽ ഒരു വർണ്ണ മുകുളമായ് 
നിമിഷ മലർത്തുമ്പികൾതൻ...ചിറകടിയിൽ സംഗീതം 
ഹൃദയം രാഗസാന്ദ്രമായ് സ്വരരാഗസാന്ദ്രമായ്...
(വസന്തം.....മുകുളമായ് ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham

Additional Info

Year: 
1995
Lyrics Genre: