കദളി വാഴ
Music:
Lyricist:
Singer:
Film/album:
കദളിവാഴ തണലിലോ കിളികൾ പാടും നിഴലിലോ
കവിതയൊന്നു കരളിൽ നെയ്തു ഞാനലയെ
കളി പറഞ്ഞെൻ അരികിൽ വന്ന കവിത നീ ...
(കദളിവാഴ തണലിലോ...)
മാവിലെ കണി പൂത്തിരി കത്തുകയായ്
പൂവിലെ മണി തുമ്പികൾ വാഴ്ത്തുകയായ്
മലർ പെറ്റുളവായൊരുണ്ണികൾ... സഖി ഇന്നിവർ നമ്മൾക്കുണ്ണികൾ
ഓരോരോ പൂവിന്നുള്ളിൽ നിന്നും പൂമാതോരോമൽ കുഞ്ഞായ് പിറക്കും
വെറുതെ നുണയിതെന്നു ചൊല്ലി നീ...
കവിളിൽ അരളി പൂത്തിറങ്ങിയോ...
(കദളിവാഴ തണലിലോ...)
കാവിലെ..പനന്തത്തകൾ പാടുകയായ്
മാവിലെ മണിച്ചില്ലയിൽ ആടുകയായ്
കളിയായ് കളിയായ് എൻ കാതിൽ നീ
മധുരം കിനിയുന്ന നുണയോതി...
നാവോറു പാടി പുള്ളോർ കിളികൾ
നാമൊന്നുചേരും പൊന്നാതിരയായ്
കവിളിൽ വിരിയും അരിയ കുങ്കുമം
ചൊടികൾ കൊണ്ടിറുത്തെടുത്തു ഞാൻ
(കദളിവാഴ തണലിലോ...) 2
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadali Vaazha