പാലൊത്ത

പാലൊത്ത നിലവാത്തൊരു പൂമുത്തണിമേട്ടിൽ 
ചേലൊത്തൊരു പാലത്തണലിൽ 
നീലച്ചുരുൾ മുടിയിൽ പുതു താഴമ്പൂ ചൂടി 
താളത്തിലുലാവും അവളാരോ നീ ചൊല്ലൂ 
കാണാത്ത താരുണ്യ സ്വപ്നം മാനായ് വന്നു 
കണ്ണഞ്ചും മായപ്പൊന്മാനായ് മുന്നിൽ നിന്നു 
കാണാമറയത്തേയ്ക്കകലാൻ... 
പാലൊത്ത നിലവാത്തൊരു പൂമുത്തണിമേട്ടിൽ 
ചേലൊത്തൊരു പാലത്തണലിൽ...

നീ രി മാ രി നീ...രി ഗ ധ നീ, രി ഗ ധ നീ, രി ഗ ധ നീ 
നീ സ ഗ മ ധ സ, ഗ മ ഗ സ ധ മ, പാ നീ സ...ഗാ  നി  സ...

ശാരദാംബരത്തിലൂടെ മൂകരാഗരഞ്ജിതയായ്‌ 
ഏകതാര പോലെൻ ... കൂടെ വന്നതാരോ 
ഒന്നുമൊന്നും ഓതിടാതെ...എന്നെ വേർപിരിഞ്ഞിടാതെ 
എൻ  നിഴലായ് കൂടെ വന്നു ഓ...ഓ...ഓ...ഓ..
മന്ദ്രിപ്പതു നിൻ നൂപുരമോ 
പാലൊത്ത നിലവാത്തൊരു പൂമുത്തണിമേട്ടിൽ 
ചേലൊത്തൊരു പാലത്തണലിൽ...

നീ രി മാ രി നീ...രി ഗ ധ നീ, രി ഗ ധ നീ, രി ഗ ധ നീ 
നീ സ ഗ മ ധ സ, ഗ മ ഗ സ ധ മ, പാ നീ സ...ഗാ  നി  സ...

വാർമഴവിൽ ചന്തമോലും കൈവളകൾ ചാർത്തിയോളെ 
നിൻകരം  എൻ  മാറിൽ  അൻപൊടു ഞാൻ  ചേർക്കേ 
കണ്ണുചിമ്മി നമ്രശോഭം എന്റെ മുന്നിൽ  നിന്ന നേരം 
തങ്കമേ നിൻ കവിളിണയിൽ ഓ...ഓ...ഓ...ഓ..
ചെന്താറഴകൊ കുങ്കുമമോ 

പാലൊത്ത നിലവാത്തൊരു പൂമുത്തണിമേട്ടിൽ 
ചേലൊത്തൊരു പാലത്തണലിൽ 
നീലച്ചുരുൾ മുടിയിൽ പുതു താഴമ്പൂ ചൂടി 
താളത്തിലുലാവും സഖി ആരിങ്ങോ വന്നു 
കാണാത്ത താരുണ്യ സ്വപ്നം മാനായ് വന്നു 
കണ്ണഞ്ചും മായപ്പൊന്മാനായ് മുന്നിൽ നിന്നു 
കാണാമറയത്തേയ്ക്കകലാൻ... 
പാലൊത്ത നിലവാത്തൊരു പൂമുത്തണിമേട്ടിൽ 
ചേലൊത്തൊരു പാലത്തണലിൽ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Paalotha - Male Version