പാടൂ സൈഗൾ

 
പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..
പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം 
നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ 
ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... 
പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..

താരുണ്യത്തിൻ അരുണിമയോലും നൂറു കിനാവുകളിവിടെ 
കാരുണ്യത്തിൻ തഴുകലിനായി കാത്തിരിപ്പവരിവിടെ 
നിൻ മധുരോജ്വല നാദ നാഗിനി.. നിൻ മധുരോജ്വല നാദ നാഗിനി 
ഞങ്ങളിൽ ആടി മഥിക്കുന്നു 
എന്നും എന്നും ഞങ്ങളിൽ ഉന്മദമാടുന്നു 
പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..

സാ നീ ധ പ, രി സാ  നീ ധ പ, ഗ മ പ ധാ ....
നി  രി ഗ മ, ഗ മ ഗ രി, സ നി  ധ പ, മ ഗ മ ധ പ....ഗ മ പാ...

രൂപ നഗരം അതിലെഴും ഓമൽ  പ്രേമസരോവര ഹൃദയം 
താമര മലരായ് വിരിയുകയായി ഓർമയിൽ നീ പാടുമ്പോൾ 
നിൻ ഘനമോഹന നാദധാരയിൽ...നിൻ ഘനമോഹന നാദധാരയിൽ  
സന്ധ്യകളായിവരലിയുന്നു... പാടൂ സോജാ രാജാകുമാരി ഉറങ്ങുന്നൂ... 

പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..
പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം 
നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ 
ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... 
പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadu Saigal