ഹിമകണങ്ങൾ
ആ ....ആ....ആ... ആ....
ഹിമകണങ്ങൾ മണികൾ ചാർത്തും...
നളിനമായ് നീ അരികിൽ നിന്നൂ....
ഹൃദയമൊരു വീണയായ്...അതിലെഴും ഗീതികൾ
സ്നേഹ മധു തൂകവേ ദേവതരു ശാഖയിൽ
കേൾപ്പൂ ഗന്ധർവ സംഗീതം...
ഹിമകണങ്ങൾ മണികൾ ചാർത്തും നളിനമായ് നീ അരികിൽ നിന്നൂ....
കേവലമൊരാനന്ദ ലാസ്യ ലയമോ
ജീവനിൽ ഒരജ്ഞാത സൗരഭമോ
വൈശാഖ വൈപാത കിരണങ്ങളാൽ
ഇഴയിട്ടു നൈയ്തിട്ട പുടവയണിയു
നൽകൂ രാഗ പ്രസാദം നീ
ഹിമകണങ്ങൾ മണികൾ ചാർത്തും നളിനമായ് നീ അരികിൽ നിന്നൂ....
പൂവിളികളോർക്കുന്ന മേടുകളിതാ
പൊൻവെയിലിൽ തുള്ളുന്നു തുമ്പികളും...
പൈതങ്ങളായ് വീണ്ടും ഒരു ജന്മമോ
എതിരേറ്റു നിൽക്കുന്നു ഇവരെ ഇനിയും
നീ എൻ രാഗപ്രസാദമായ്
ഹിമകണങ്ങൾ മണികൾ ചാർത്തും...
നളിനമായ് നീ അരികിൽ നിന്നൂ....
ഹൃദയമൊരു വീണയായ്...അതിലെഴും ഗീതികൾ
സ്നേഹ മധു തൂകവേ ദേവതരു ശാഖയിൽ
കേൾപ്പൂ ഗന്ധർവ സംഗീതം...
ഹിമകണങ്ങൾ മണികൾ ചാർത്തും നളിനമായ് നീ അരികിൽ നിന്നൂ....