ഇതു നീ

ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 

ഇതു കൈക്കുടന്നയിൽ ഒതുക്കിവയ്ക്കു..
ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 

മൃദുലമാം കൈത്തലം മെല്ലെ വിടർത്തവെ...
മൃദുലമാം കൈത്തലം മെല്ലെ വിടർത്തവെ... 
അതിലിളം ചൂടു പകരും എന്റെ ഹൃദയം...
ഈ ഹൃദയം  എടുത്തുകൊൾക.. 
ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 

ഒരുപിടി നിറവാർന്ന നിമിഷങ്ങളല്ലാതെ 
ഒരുപിടി നിറവാർന്ന നിമിഷങ്ങളല്ലാതെ 
ഇവിടെ ആശിക്കുവാനെന്തേ... ഇനി പിരിയാം...
നിൻ കൈയ്യിലാണെൻഹൃദയം 
ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 

ഒടുവിൽ നാം ഇരുവഴി പിരിയുമ്പോൾ ഓമനേ 
ഒടുവിൽ നാം ഇരുവഴി പിരിയുമ്പോൾ ഓമനേ 
ഒരു ദുഃഖ കനിയെന്നപോലെ എന്റെ ഹൃദയം 
നീ സദയം എടുത്തുകൊൾക... 
ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം

ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം
ഇതു കൈക്കുടന്നയിൽ ഒതുക്കിവയ്ക്കു..
ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 
ഇതു നീ എടുത്തുകൊൾക.. ഇതെൻ ഹൃദയം.. തുടിയ്ക്കുമെൻ ഹൃദയം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithu Nee

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം