ചന്ദന മെതിയടി

ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....

തെങ്ങിളം നീരിന്റെ പാൽക്കുടവും നല്ല തെച്ചി മലർ പെറ്റ തേൻ പഴവും
ആവണി പുന്നെല്ലിൻ പൊന്നവിലും ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും
കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു എന്റെ മാണിക്യ കുയിലെന്തേ വന്നില്ല
എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ...
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു
ഒടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു
പാവക്കിനാവുകൾ പങ്കുവയ്ക്കാൻ നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല
നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ...
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Chandana Methiyadi

Additional Info

Year: 
1995
Lyrics Genre: