ജാലകത്തിൻ
ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ
ചാരുവാമാരൂപം ദൂരെ നിന്നാരാധിച്ചു
ആയിരം കൺകളാൽ ആരതിയുഴിഞ്ഞു ഞാൻ
കാതരം നീർപ്പൂവും ധ്യാനിപ്പാതാരെ ചാരെ...
ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ...
ആടിമുകിൽ വന്നുപോയ് മാരിമലർ പെയ്യ്തുപോയ്
പൂവണി നിലാവുമായ് ആവണിയുമെങ്ങുപോയ്
ജാലക വിരിപ്പിൻ ഞൊറിനീക്കീ ഇനിയുമെൻ മിഴികൾ ഉഴറുമ്പോൾ
ജാലക വിരിപ്പിൻ ഞൊറിനീക്കീ ഇനിയുമെൻ മിഴികൾ ഉഴറുമ്പോൾ
ചാരുതരമാരൂപം കാണ്മീലെ
ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ...
വേനൽ കനൽ പെയ്തുവൊ മേടുകൾ കരിഞ്ഞുവോ
മണ്ണിടം തിരി കെടും മൺ ചെരാതായ് മാറിയോ
ആശ്വിനമണഞ്ഞു മുകിലേ വാ...പുതുവയൽ പുളകം മുളനീട്ടാൻ
ആശ്വിനമണഞ്ഞു മുകിലേ വാ...പുതുവയൽ പുളകം മുളനീട്ടാൻ
മേഘമൽഹർ പാടി പെയ്യാൻ വാ
ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ
ചാരുവാമാരൂപം ദൂരെ നിന്നാരാധിച്ചു
ആയിരം കൺകളാൽ ആരതിയുഴിഞ്ഞു ഞാൻ
കാതരം നീർപ്പൂവും ധ്യാനിപ്പാതാരെ ചാരെ...
ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ