ലത

Latha
Latha Sethupathi
Date of Birth: 
Sunday, 7 June, 1953
Latha Sethupathi

ആന്ധ്രാപ്രദേശിലെ കർണൂലിലെ രാംനാഥിലെ രാജകുടുംബമായ സേതുപതി വംശത്തിലെ ഷൺമുഖ രാജേശ്വര സേതുപതിയുടെയും ലീലാമണിയുടെയും മകളായി തമിഴ്നാട്ടിലാണ് നളിനി എന്ന ലത ജനിച്ചത്. നർത്തകിയായിരുന്ന ലത തന്റെ പതിനഞ്ചാം വയസ്സിൽ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെച്ചു.. അമ്മായിയും നടിയുമായ കമല കോട്‌നിസാണ് ലതയെ അഭിനയരംഗത്തേക്ക് കൊണ്ടുവരുന്നത്. 

1973 -ൽ എം.ജി. രാമചന്ദ്രൻ നായകനും നിർമ്മാതാവുമായിരുന്ന ഉലകം സുട്രും വാലിബൻ ആയിരുന്നു ലതയുടെ അരങ്ങേറ്റ ചിത്രം.  ആ വർഷം തന്നെ അക്കിനേനി നാഗേശ്വര റാവുവിനോടൊപ്പം ആൻഡല രാമുഡു  എന്ന ചിത്രത്തിൽ നായികയായിക്കൊണ്ട് തെലുഗു സിനിമയിലും ലത അരങ്ങേറ്റം കുറിച്ചു. തുടർന്ന് തമിഴ്, തെലുഗു ചിത്രങ്ങളിലെ മുൻ നിര നായികയായി ലത വളർന്നു. 1978 -ൽ വയനാടൻ തമ്പാൻ എന്ന ചിത്രത്തിലൂടെയാണ് ലത മലയാളത്തിൽ എത്തുന്നത്. തുടർന്ന് അഗ്നിപർവ്വതംലൗ ഇൻ സിംഗപ്പൂർപാർവതി എന്നിവയുൾപ്പെടെ പത്ത് മലയാള ചിത്രങ്ങളിൽ ലത അഭിനയിച്ചു. 

എം ജി ആർ ലത, ലത സേതുപതി എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ലതയ്ക്ക് വട്ടത്തുക്കുൾ സതുരം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ നേട്ടങ്ങൾക്ക് തമിഴ്‌നാട് സംസ്ഥാന സർക്കാർ കലൈമാമണി അവാർഡ് നൽകി അവരെ ആദരിച്ചു. തമിഴ്‌നാട് സർക്കാരിൽ നിന്നും ആന്ധ്രാ സർക്കാരിൽ നിന്നും നിരവധി ചലച്ചിത്ര അവാർഡുകൾ ലത നേടിയിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് കുറച്ചുകാലം രാഷ്ട്രീയത്തിലും ലത പ്രവർത്തിച്ചിരുന്നു. ശങ്കർ സലിം സൈമൺ എന്ന രജനീകാന്ത് സിനിമയിൽ നടി ലക്ഷ്മിയ്ക്കൊപ്പം അഭിനയിച്ചതോടെ 1970 -കളിൽ തമിഴ് സിനിമകളിൽ എം‌.ജി‌.ആർ., രജനീകാന്ത് എന്നിവരുടെ നായികമാരായ 2 നടിമാരിൽ ഒരാളായി ലത അറിയപ്പെട്ടു.

1983 -ൽ വിവാഹിതയായ ലത കുറച്ചുകാലം ചലച്ചിത്രലോകത്ത് നിന്ന് വിട്ടുനിന്നതിനുശേഷം 1989 -ൽ അഭിനയലോകത്ത് തിരിച്ചെത്തി. തുടർന്ന് തമിഴ് ചലച്ചിത്രങ്ങൾക്കൊപ്പം അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു വിളിക്കുന്നു എന്ന ചിത്രത്തിലും 1999 -ൽ തച്ചിലേടത്ത് ചുണ്ടൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ലത തമിഴ് ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിൽ സജീവമാണ്. അഭിനേതാവ് രാജ്കുമാർ സേതുപതി അനുജനാണ്.

ലതയുടെ ഭർത്താവ് സഭാപതി. രണ്ട് മക്കൾ കാർത്തിക്, ശ്രീനിവാസ്