കുയിലി

Kuyili

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1961 ജൂൺ 14-നാണ് കുയിലി ജനിച്ചത്. 1983-ൽ പൊയ്ക്കാൽ കുതിരൈ എന്ന തമിഴ് സിനിമയിലൂടെയാണ് കുയിലി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. കമലഹാസന്റെ നായകൻ എന്ന സിനിമയിലെ "നിലാ അത് വാനത്ത് മേലേ.."  എന്ന ഗാനത്തിനൊപ്പം  ഐറ്റം നമ്പർ ഡാൻസ് ചെയ്ത് കുയിലി ശ്രദ്ധനേടി. ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയിലൂടെയാണ് കുയിലി മലയാളത്തിലെത്തുന്നത്. തുടർന്ന് ഇരുപത്തിഅഞ്ചോളം മലയാളസിനിമകളിൽ അഭിനയിച്ചു. മലയാളത്തിലും,തമിഴിലുമായി നൂറിലധികം സിനിമകളിൽ കുയിലി അഭിനയിച്ചിടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിയ്ക്കുന്നുണ്ട്.