കോട്ടയം സോമരാജ്
Kottayam Somaraj
1962 -ൽ കോട്ടയത്ത് ജനിച്ച സോമരാജ് മിമിക്രിരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യക്തിയാണ്. പ്രശസ്തരായ മിക്ക മിമിക്രി താരങ്ങളുടെയും ഒപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997 -ൽ അഞ്ചരക്കല്യാണം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സോമരാജ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.
തുടർന്ന് ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഫാന്റം, കിംഗ് ലയർ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. 2022 -ൽ കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജായിരുന്നു.
2024 -മെയിൽ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം സോമരാജ് അന്തരിച്ചു.


